Courtesy:P. Ramanatan
Mathrubhumi मातृभूमि Malayalam Daily dated Mon., December 07, 2015 :
ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് അടിക്കുന്നതിന് തുല്യം - ജസ്റ്റിസ് കെമാല്‍ പാഷ
Criticising judges is equal to tying up and beating them - Justice Kemal Pasha [of the High Court of Kerala(m)]ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് അടിക്കുന്നതിന് തുല്യം - ജസ്റ്റിസ് കെമാല്‍ പാഷ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ജസ്റ്റിസ് കെമാല്‍ പാഷ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്.
It was in the presence of Chief Minister Oommen Chandy that Justice Kemal Pasha replied in strong language to criticisms raised against him.
December 7, 2015, 01:00 AM IST
Justice Kemal Pasha
കൊച്ചി: ജഡ്ജിമാര്‍ക്കെതിരെയുള്ള വിമര്‍ശനം ഒരാളെ കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. കുത്തി മുറിവേല്പിക്കുകയോ നോവിക്കുകയോ ചെയ്താല്‍ അവരുടെ മുറിവില്‍ നിന്ന് വരുന്നതും രക്തം തന്നെയാണ്. അവര്‍ക്കും കണ്ണീരും സങ്കടവുമുണ്ട്. ജഡ്ജിമാരെ വിമര്‍ശിക്കുന്നവര്‍ അത് ഓര്‍ക്കണം. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ കൂട്ടായ്മ കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ജസ്റ്റിസ് കെമാല്‍ പാഷ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്.
Kochi : Criticism against judges is like tying up a person's hands and beating him, says Justice Kemal Pasha. If you stab them or injure them it is blood that flows out of their wounds also. They have also tears and sorrows. Those who criticise judges must be mindful of this. It was while speaking as chief guest at the memorial meeting organized by the Justice V R Krishna Iyer Memorial Committee that Justice Kemal Pasha in the presence of Chief Ministar oommen Chandy replied in strong language to criticisms raised against him.
ഒരു ജഡ്ജിയുടെ വിധിന്യായത്തെ എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ വിധിയെഴുതിയ ജഡ്ജിയെ വിമര്‍ശിക്കാന്‍ പാടില്ല. വിധിന്യായത്തിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തിന് മറുപടി പറയാന്‍ ഒരു ജഡ്ജിക്ക് കഴിയില്ല. ജഡ്ജിക്ക് പറയാനുള്ള കാര്യങ്ങള്‍ വിധിയിലൂടെ മാത്രമേ പറയാന്‍ കഴിയൂ. ഒരു വിധി എഴുതിയിട്ട് അതിനെ പിന്താങ്ങാനോ അല്ലെങ്കില്‍ എന്തുകൊണ്ട് എഴുതിയെന്നോ പറയാനോ ജഡ്ജിക്ക് കഴിയില്ല. നിയമത്തിന്റെ അജ്ഞത മൂലം ജഡ്ജിക്കെതിരെ വിമര്‍ശനം നടത്തുന്നവര്‍ക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല. മറുപടി ഇല്ലാത്തതുകൊണ്ടുമല്ല. ജുഡീഷ്യല്‍ സംയമനം പാലിക്കുകയാണ്. ഒരു കേസും തനിക്ക് അറിയാവുന്ന ആളാണ് എന്നതിന്റെ പേരില്‍ ഒഴിവാക്കില്ലെന്ന് കെമാല്‍ പാഷ വ്യക്തമാക്കി. അത്തരത്തില്‍ ഒഴിഞ്ഞു മാറുന്നത് ഒരു ജഡ്ജി എന്ന നിലയില്‍ താനെടുക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമാണ്. അതില്‍ ഒരു പേടിയും ഇല്ല. ഇത് ചെയ്തില്ലെങ്കില്‍ താനൊരു ജഡ്ജിയാകുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധിന്യായങ്ങളുടെ പേരില്‍ തനിക്ക് ഒരുപാട് ശത്രുക്കളുണ്ടായിട്ടുണ്ടെന്നും അതിനെയൊന്നും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
A
judge's judgment may be criticised any which way. But the judge who
authored the judgment should not be criticised. A judge cannot reply to
criticism against him because of his judgment. Whatever a judge has to
say can be said only through judgment. A judge cannot support or say why
it was written after writing a judgment. It is not that (I) do not know
how to answer those, ignorant of law, who criticise the judge . It is
not because of paucity of reply, either. Am observing judicial
restraint. Kemal Pasha clarified that he will not recuse from any case
because the litigant/s involved is/are known to him as it is against the
oath of office that a judge takes. Don't have any fear on that score.
Would I be a judge if this wasn't done, he asked. He added that he has
many enemies because of his judgments but is not afraid of anything.
താനാരെയും ഉദ്ദേശിച്ചല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. ഓരോ വിധിന്യായവും പ്രബന്ധങ്ങളാക്കിയ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ഗണത്തിലുള്പ്പെടാനായത് ഭാഗ്യമാണ്. നൂറ്റാണ്ടിന്റെ അത്ഭുതമാണ് അദ്ദേഹം. മരിക്കും വരെ സാമൂഹിക നീതിക്കായി പോരാടിയ, സ്വന്തമായി യാതൊരു ലാഭേച്ഛയും കൂടാതെ യത്നിച്ച അദ്ദേഹത്തെ പോലൊരു ജഡ്ജി ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു.
താനാരെയും ഉദ്ദേശിച്ചല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. ഓരോ വിധിന്യായവും പ്രബന്ധങ്ങളാക്കിയ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ഗണത്തിലുള്പ്പെടാനായത് ഭാഗ്യമാണ്. നൂറ്റാണ്ടിന്റെ അത്ഭുതമാണ് അദ്ദേഹം. മരിക്കും വരെ സാമൂഹിക നീതിക്കായി പോരാടിയ, സ്വന്തമായി യാതൊരു ലാഭേച്ഛയും കൂടാതെ യത്നിച്ച അദ്ദേഹത്തെ പോലൊരു ജഡ്ജി ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു.
These
things, he says, is not directed at anybody. Am fortunate to be among
the likes of Krishna Iyer who made each judgment an essay. He was a
wonder of a century. Dont' think there will come another judge like him
who worked for social justice and without thought of any personal gain
for him, said Kemal Pasha.
ബാര്‍
കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരെ രൂക്ഷമായ നിരീക്ഷണങ്ങളാണ്
കെമാല്‍ പാഷ നടത്തിയിരുന്നത്. വിധിക്കെതിരെ കോണ്‍ഗ്രസിലുള്‍പ്പെടെ വിവിധ
വിഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം
വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് കുറച്ചുനാളത്തെ മൗനത്തിനു ശേഷം അദ്ദേഹം
പൊതുവേദിയില്‍ നല്‍കിയിരിക്കുന്നത്.
Kemal Pasha had made scathing observations against K.M.Mani (माणी)# in connection with the "Bar* Bribery
Case". Criticism arose against the judgment from various parts
including the Congress. The reply that has been given by him in a public
forum after keeping silent for a few days is against these criticisms.
{ *Bar here means a counter or place where beverages, especially liquors, or light meals are served to customers; a barroom or tavern and NOT the legal profession ; the practicing members of the legal profession in a given community.
{ *Bar here means a counter or place where beverages, especially liquors, or light meals are served to customers; a barroom or tavern and NOT the legal profession ; the practicing members of the legal profession in a given community.
K.M.Mani
was the Finance Minister of Kerala(m) until his long-drawn-out and
enforced resignation recently on the grounds of alleged receipt of huge
bribes from bar owners.}